02:18pm 27 September 2026
NEWS
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുടുങ്ങി
12/11/2025  03:00 PM IST
nila
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുടുങ്ങി

 സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29) ആണു പിടിയിലായത്. ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ബേപ്പൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

താൻ സിനിമാ സംവിധായകനാണെന്നും അഭിനയവസരം നൽകാമെന്നുമായിരുന്നു ഇയാളുടെ വാ​ഗ്ദാനം. ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെട്ടു ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബേപ്പൂർ എസ്.ഐ. അംഗജന്റെ നേതൃത്വത്തിൽ സിപിഒ സരുൺ, എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. അന്വേഷണം തുടരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img